Categories: latest news

ഞാനൊരു കുറ്റവും ചെയ്തിട്ടില്ല, മരിച്ച യുവതിയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു: അല്ലു അര്‍ജുന്‍

ജാമ്യം ലഭിച്ചത് പിന്നാലെ തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി നടന്‍ അല്ലു അര്‍ജുന്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് മാധ്യമങ്ങളോട് സംസാരിക്കാതെ അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല എന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചയായിരുന്നു ഹൈദരാബാദില്‍ നടന്ന പുഷ്പ രണ്ടിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് താരത്തിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത. താന്‍ ഈ രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നൊരു പൗരനാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. തന്റെ കുടുംബത്തിന് ഇതു വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യമായിരുന്നുവെന്നും കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നടന്ന സംഭവത്തില്‍ ഞാന്‍ വീണ്ടും ആ കുടുംബത്തോട് എന്റെ അനുശോചനം അറിയിക്കുകയാണ്. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടന്നത്. ഞങ്ങള്‍ സിനിമ കാണാന്‍ വേണ്ടിയാണ് പോയത്. ആ സമയത്ത് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിലാണ് ആ യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. അതൊരിക്കലും മനപൂര്‍വ്വമായിരുന്നില്ല. സംഭവിച്ചു പോയ കാര്യത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല അത്. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ തിയറ്റര്‍ വിസിറ്റ് നടത്തുന്ന ഒരാളാണ്. 30 ലേറെ തവണ ഞാന്‍ അതേ തിയറ്ററില്‍ മുമ്പുംപോയിട്ടുണ്ട്. ഇതുപോലൊരു കാര്യം മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇത് ആകസ്മികമായി നടന്നൊരു കാര്യമാണ്. അവര്‍ക്ക് സംഭവിച്ച നഷ്ടം എനിക്ക് നികത്താനാവുന്നതല്ലെങ്കില്‍ പോലും ആ കുടുംബത്തിനെ പിന്തുണയ്ക്കാന്‍ എല്ലായ്‌പ്പോഴും ഞാന്‍ ഒപ്പമുണ്ടായിരിക്കും. എന്റെ കുടുംബത്തിന് ഇതി വെല്ലുവിളി നിറഞ്ഞൊരു സാഹചര്യമായിരുന്നു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.

മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിലാണ് ജയിലില്‍ കഴിയേണ്ടി വന്നത്. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നാലാഴ്ച്ചത്തെ ജാമ്യം നല്‍കിയത്.

അനില മൂര്‍ത്തി

Recent Posts

ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്‌നമില്ല: അശ്വിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

18 hours ago

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

18 hours ago

ചിരിച്ചിത്രങ്ങളുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

22 hours ago

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

22 hours ago