റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ആയിരം കോടി കളക്ഷന്‍ എന്ന മാജിക് നേട്ടവുമായി അല്ലു അര്‍ജുന്‍ ചിത്രം പുഷ്പം. ഇതോടെ ലോകമെമ്പാടുമായി 1000 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ പ്രവേശിച്ച ചിത്രമായും പുഷ്പം മാറിയിരിക്കുകയാണ്. 6 ദിവസം കൊണ്ടാണ് ആഗോളതലത്തില്‍ ചിത്രം ആയിരം കോടി നേടിയിരിക്കുന്നത്
ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തെലുങ്ക് പതിപ്പിന്റെ കളക്ഷനെ മറികടന്നിരിക്കുകയാണ്. ബുധനാഴ്ച, തെലുങ്ക് പതിപ്പില്‍ നിന്ന് 9 കോടി രൂപ നേടിയപ്പോള്‍ ഹിന്ദി പതിപ്പ് 30 കോടി നേടി. തമിഴ് പതിപ്പ് 2 കോടിയും കന്നഡ പതിപ്പ് 0.6 കോടിയും മലയാളം പതിപ്പ് 0.4 കോടിയും നേടി.
ആദ്യ ഞായറാഴ്ച 141.05 കോടി രൂപ നേടാനും ചിത്രത്തിനായി. തിങ്കളാഴ്ച കളക്ഷനില്‍ 54.31 ശതമാനം ഇടിവ് രേഖപ്പെടുത്തി, ചൊവ്വാഴ്ച 20.02 ശതമാനം ഇടിവും ബുധനാഴ്ച 18.53 ശതമാനം ഇടിവും രേഖപ്പെടുത്തി. എങ്കിലും മൊത്തത്തിലുള്ള കളക്ഷനുകള്‍ നോക്കുമ്പോള്‍ വലിയ നേട്ടം തന്നെയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത് വെറും ആറ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബില്‍ പ്രവേശിച്ച ചിത്രം, 2024ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും മാറിയിരിക്കുകയാണ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ റെക്കോര്‍ഡിനെ ഇതു മറികടന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് കല്‍ക്കി അന്ന് നേടിയത് 1,042.25 കോടിയാണ്.
ആമിര്‍ ഖാന്റെയും ദംഗല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 2,070.3 കോടി രൂപ നേടി ഒന്നാം സ്ഥാനത്താണ്. ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ (1,788.06 കോടി), ആര്‍ആര്‍ആര്‍ (1,230 കോടി), കെജിഎഫ്: ചാപ്റ്റര്‍ 2 (1,215 കോടി), ജവാന്‍ (1,160 കോടി), പത്താന്‍ (1,055 കോടി രൂപ) എന്നിവയാണ് 1000 കോടി ക്ലബ്ബിലെ മറ്റ് ചിത്രങ്ങള്‍.
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
സംവിധായകന്, ഗായകന്, നടന് എന്നീ നിലകളില്‍ എല്ലാം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…