Categories: latest news

കഥ ഇന്നുവരെ ഒടിടിയില്‍

ബിജു മേനോന്‍, മേതില്‍ ദേവിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ കഥ എന്നുവരെ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം കാണാനാവും. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ് എന്നിവയ്ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്‌ഫോമിലൂടെയും ചിത്രം കാണാനാവും. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മൂന്ന് മാസത്തിനുള്ളിലാണ് ഇപ്പോള്‍ ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ മേപ്പടിയാന് ശേഷം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. മേതില്‍ ദേവിക ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രത്തില്‍ നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്ണു മോഹന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ‘കഥ ഇന്നുവരെ’ നിര്‍മിക്കുന്നത്.

ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍ വിപിന്‍ കുമാര്‍, വി എഫ് എക്‌സ് കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍ ടോണി ബാബു, സ്റ്റില്‍സ് അമല്‍ ജെയിംസ്, ഡിസൈന്‍സ് ഇല്യൂമിനാര്‍ട്ടിസ്‌റ്, പ്രൊമോഷന്‍സ് 10ജി മീഡിയ, പി ആര്‍ ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്.

ജോയൽ മാത്യൂസ്

Recent Posts

നയന്‍താരയോടൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഒന്നും പറഞ്ഞില്ല: ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

3 hours ago

ഇന്ദ്രന്‍സ് ഇപ്പോഴും ലളിത ജീവിതം നയിക്കുന്നു; കാരണം ഇതാണ്

കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച…

3 hours ago

ലൂസിഫര്‍ ഹിന്ദിയില്‍ എത്തുമോ? മറുപടിയുമായി പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

3 hours ago

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസുകാരന്‍ പ്രെപ്പോസ് ചെയ്തു; മമിത പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

3 hours ago