Categories: latest news

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ എഎന്‍ഐ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് അല്ലുവിനെതിരെ നേരത്തെ കേസെടുത്തത്.

Allu Arjun

പുഷ്പ 2 വിന്റെ ആദ്യ ഷോയ്ക്കു മുന്നോടിയായി ഡിസംബര്‍ 4 ബുധനാഴ്ച രാത്രി നടന്ന ആഘോഷ പ്രകടനങ്ങള്‍ക്കിടെയാണ് ദാരുണ സംഭവം. രാത്രി എട്ട് മുതല്‍ സിനിമയുടെ റിലീസിന്റെ ഭാഗമായി അല്ലു അര്‍ജുന്‍ ആരാധകരുടെ വലിയ നിര തന്നെ സന്ധ്യ തിയറ്ററിനു മുന്നില്‍ കാണപ്പെട്ടു. ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍ക്കിടെ അപ്രതീക്ഷിത അതിഥികളായി അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദും സന്ധ്യ തിയറ്ററില്‍ എത്തി. സൂപ്പര്‍താരത്തിന്റെ വരവിനെ തുടര്‍ന്ന് ആരാധകര്‍ തിക്കും തിരക്കും കൂട്ടാന്‍ തുടങ്ങി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് 35 കാരി മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒന്‍പത് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എത്തുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് അല്ലു അര്‍ജുന്‍ തിയറ്ററിലെത്തുന്ന കാര്യം അധികൃതര്‍ അറിഞ്ഞത്. അതിനാല്‍ തന്നെ വേണ്ടത്ര സുരക്ഷ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം. അല്ലു അര്‍ജുനൊപ്പം ഫോട്ടോ എടുക്കാന്‍ ആരാധകര്‍ തിരക്ക് കൂട്ടിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

അനില മൂര്‍ത്തി

Recent Posts

ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്‌നമില്ല: അശ്വിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

18 hours ago

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

18 hours ago

ചിരിച്ചിത്രങ്ങളുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

22 hours ago

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

23 hours ago