പുഷ്പ രണ്ടിന്റെ പ്രീമിയര്‍ ഷോക്കിടെ യുവതി മരിച്ച സംഭവത്തില്‍ തന്റെ അറസ്റ്റ് തടയാനുള്ള നീക്കവുമായി അല്ലു അര്‍ജുന്‍. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഡിസംബര്‍ നാലിന് രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പാ രണ്ടിന്റെ പ്രീമിയറിനിടെ അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടര്‍ന്ന് 35 കാരിയായ യുവതി തിക്കിലും തിരക്കിലും പെട്ട് മരിക്കുകയായിരുന്നു. ഇവരുടെ എട്ടു വയസ്സുള്ള മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സംഭവത്തില്‍ ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷ ടീമിനും തിയേറ്റര്‍ മാനേജ്‌മെന്റിനും എതിരെ ഹൈദരാബാദ് സിറ്റി പോലീസ് കേസെടുത്തിരുന്നു. മരിച്ച യുവതിയുടെ കുടുംബ്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ തിയേറ്ററില്‍ ഉടമകളില്‍ ഒരാളെയും സീനിയര്‍ മാനേജ്, ലോവര്‍ ബാല്‍ക്കണിയിലെ സൂരക്ഷാ ജീവനക്കാരന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ തുടര്‍നടപടികളും നിര്‍ത്തിവയ്ക്കണമെന്നും അല്ലു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതി വാദം കേള്‍ക്കുമെന്നാണ് കരുതുന്നത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ചലച്ചിത്ര നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ്…
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ്മായുണ്ടായ വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി…
തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച തമിഴ് മാധ്യമത്തിനെതിരെ രൂക്ഷമായി…
പ്രമുഖ സിനിമ സൈറ്റായ ഐഎംഡിബിയുടെ 2024 ലെ…
മലയാള സിനിമാലോകം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബിഗ്…