Categories: latest news

പുഷ്പ 2 വ്യാജ പതിപ്പ്; യൂട്യൂബിൽ ഇതുവരെ കണ്ടത് 26 ലക്ഷം പേർ

തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന പുഷ്പ രണ്ടിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിലെത്തിയത്. മിന്റു കുമാര്‍ മിന്റുരാജ് എന്റർടെയ്ൻമെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജ പതിപ്പ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനോടകം ചിത്രം യൂട്യൂബിൽ കണ്ടത്.

ഈ വ്യാജ പതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തു നിന്നും പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വ്യാജ പതിപ്പ് നീക്കം ചെയ്തു.

അതേസമയം മികച്ച കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് സിനിമ നേടിയിരിക്കുന്നത്. 922 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ.

ചിത്രത്തിന്റെ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.

കഥതിരക്കഥസംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണമോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ജോയൽ മാത്യൂസ്

Recent Posts

ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്‌നമില്ല: അശ്വിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

13 hours ago

ചിരിച്ചിത്രങ്ങളുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

16 hours ago

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

17 hours ago