Categories: latest news

ഐ ആം കാതലൻ ഒടിടിയിലേക്ക്

നസ്ലിൻ പ്രധാന വേഷത്തിൽ എത്തിയ ഐ ആം കാതലൻ ഒ ടി ടിയിലേക്ക്. മനോരമ മാക്സിലൂടെയാണ് ഐ ആം കാതലൻ ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

നവംബർ ഏഴിന് തിയറ്ററുകളില്‍ എത്തിയ ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയെടുത്തിരുന്നു.

ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് നസ്‌ലിനും ഗിരീഷും ഐ ആം കാതലന്‍ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിച്ചത്.

അനിഷ്‌കയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സജിന്‍ ചെറുകരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്തത്.

അനില മൂര്‍ത്തി

Recent Posts

ഹോട്ട് ലുക്കില്‍ അര്‍ജുന്‍ അശോകന്റെ നായിക

അര്‍ജുന്‍ അശോകനും രേവതി ശര്‍മയുമാണ് അഭിനയിച്ച മഹേഷ്…

9 hours ago

ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍…

15 hours ago

എന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചിരുന്നു; ബീന ആന്റണി

തന്റെ വിവാഹത്തെക്കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തിനെത്തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും…

15 hours ago

അവന്‍ എന്നെ ചതിച്ചു’; മുന്‍ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.…

15 hours ago

അഹാന എന്നെ അടിക്കാന്‍ വന്നു, തെറി വിളിച്ചു; തുറന്ന് പറഞ്ഞ് മുത്തശ്ശി

നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ…

15 hours ago