മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.
സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.
ഇപ്പോള്‍ തന്റെ പ്രായത്തെക്കുറിച്ച് പറയുകയാണ് താരം. എന്റെ എസ്എസ്എല്‍സി ബുക്കും പാസ്‌പോര്‍ട്ടും നോക്കിയാന്‍ 1965 ഡിസംബര്‍ പത്താണ് എന്റെ ജനന തിയ്യതി. അങ്ങനെ നോക്കിയാല്‍ എനിക്ക് അമ്പത്തിയൊമ്പത് വയസേയുള്ളു. അറുപത് തുടങ്ങുന്നുവെന്നും വേണമെങ്കിലാക്കാം. എന്റെ പ്രായം എഞ്ചോയ് ചെയ്യുന്നൊരാളാണ് ഞാന്‍. നരയും ശരീരത്തിലെ ചുളിവുകളുമെല്ലാം ഞാന്‍ ആസ്വദിക്കുന്നു. നമ്മള്‍ മെച്വേര്‍ഡായി എന്ന് തോന്നുക കൂടി ചെയ്യും പ്രായം കൂടുമ്പോഴെന്ന് ജയറാം പറയുന്നു.
സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തിലേക്ക് എത്തിനോക്കാന് സദാചാരവാദികള്ക്ക് വലിയ ഉത്സാഹമാണ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാര്ക്കോ സിനിമയുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…