Categories: latest news

പുഷ്പ 2 പ്രീമിയര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

പുഷ്പ രണ്ട് പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സന്ധ്യ തിയേറ്റര്‍ ഉടമ സന്ദീപ്, സീനിയര്‍ മാനേജര്‍ നാഗരാജ് മാനേജര്‍ വിജയ് ചന്ദ്ര എന്നിവരെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

തിയറ്റര്‍ മാനേജ്‌മെന്റില്‍ നിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. നടന്റെ തിയറ്റര്‍ സന്ദര്‍ശനത്തേക്കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും അതിനു വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ഇവര്‍ക്കായില്ലെന്നും കുറ്റപ്പെടുത്തി.

ഡിസംബര്‍ നാലിനാണ് അപകടമുണ്ടാകുന്നത്. നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ രേവതി മരിക്കുന്നത്. ഇവരുടെ മകന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒന്‍പതും ഏഴും വയസുള്ള മക്കളേയും കൊണ്ടാണ് രേവതിയും ഭര്‍ത്താവും തിയറ്ററില്‍ എത്തിയത്. നടന്‍ അല്ലു അര്‍ജുന്‍ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്‌നമില്ല: അശ്വിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

12 hours ago

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

12 hours ago

ചിരിച്ചിത്രങ്ങളുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

16 hours ago

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

17 hours ago