സംസ്ഥാന ഉത്സവം സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താന്‍ നടി പ്രതിഫലം ചോദിച്ചെന്ന മന്ത്രി ശിവന്‍കുട്ടിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി നടി ആശാ ശരത്. കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ താന്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ആശാ ശരത് പറയുന്നത്. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശാ ശരത്ത് കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഒരു രൂപ പോലും കൈപ്പറ്റിയില്ല. എന്റെ സ്വന്തം ചിലവില്‍ ദുബായില്‍ നിന്നും വരികയായിരുന്നു. കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതില്‍ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. കലോത്സവം എന്നാല്‍ ഓരോ ആര്‍ട്ടിസ്റ്റിനും സ്വപ്നവേദിയാണ്. അവിടെ നിന്നപ്പോള്‍ എന്റെ മനസ്സില്‍ സന്തോഷം നിറയുകയായിരുന്നു. പുതു തലമുറയോടൊപ്പം ജോലിചെയ്യുകയെന്നത് മനസിന് നിറവ് നല്‍കുന്ന ഒരു അനുഭവമായിരുന്നു. ഞാന്‍ പ്രതിഫലം ചോദിച്ചു എന്ന് ആരെങ്കിലും ചിന്തിക്കുന്നതിനു തന്നെ കാരണം എന്തെന്ന് എനിക്കറിയില്ല. ഞാന്‍ അത് സന്തോഷവും അഭിമാനവുമായി കാണുകയായിരുന്നു. പ്രതിഫലം ആവശ്യപ്പെടണമോ ഇല്ലയോ എന്നത് വ്യക്തിയുടെ തീരുമാനമാണ്.
ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. കഴിഞ്ഞ കലോത്സവത്തിന് കുട്ടികള്‍കൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളര്‍ന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണെന്നും നടി പറഞ്ഞു.
സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താന്‍ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയില്‍ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നാണ് മന്ത്രിയുടെ വിമര്‍ശനം.
മന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരണമറിയിച്ച് വി ശിവന്‍കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. പ്രൊഫഷണലായിട്ടാണ് അവരെ വിളിച്ചതെങ്കില്‍ അവര്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ പറ്റുമെങ്കില്‍ നല്‍കേണ്ടതാണ്. സിനിമാ നടിയായിട്ടുള്ള ആള്‍ നര്‍ത്തകിയായത് കൊണ്ടാണല്ലോ പഠിപ്പിക്കാന്‍ വിളിച്ചത്. അവര്‍ക്ക് കഴിവുള്ളത് കൊണ്ടാണല്ലോ വിളിച്ചത്. അവര്‍ പ്രൊഫഷണലി വാങ്ങുന്ന പണമായിരിക്കാമത്. എന്റെ പണം തീരുമാനിക്കുന്നത് ഞാനാണ്. ഇത് നല്‍കാന്‍ പറ്റില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കുക. അല്ലാതെ അവര്‍ ആ പണം പറഞ്ഞുവെന്നത് കൊണ്ട് അവരിലെ പ്രൊഫഷണലിസത്തെ തള്ളിക്കളയുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ രചന പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
സംവിധായകന്, ഗായകന്, നടന്‍ എന്നീ നിലകളില്‍ എല്ലാം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…