മകന്‍ കാളിദാസന്റെ വിവാഹത്തിലുള്ള സന്തോഷം പങ്കുവെച്ച് നടല്‍ ജയറാം. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചായിരുന്നു കാളിദാസ് തരിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹത്തിന് പിന്നാലെ തന്റെ സന്തോഷം മാധ്യമപ്രവര്‍ത്തകരോട് ജയറാം വ്യക്തമാക്കി.
ഞങ്ങളുടെ സന്തോഷം എത്ര മാത്രമാണെന്ന് വാക്കുകള്‍ കൊണ്ട് പറഞ്ഞ ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ഏകദേശം 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 സെപ്റ്റംബര്‍ ഏഴാം തീയതി അശ്വതിയുടെ കഴുത്തില്‍ ഗുരുവായൂരപ്പന്റെ മുന്നില്‍ നിന്ന് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. പിന്നീട് ഞങ്ങള്‍ രണ്ടുപേരുമടങ്ങുന്ന കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തി. എന്റെ കണ്ണന്‍. പിന്നെ ഞങ്ങളുടെ ചാക്കിമോള്‍. ഇപ്പോള്‍ രണ്ട് മക്കള്‍ കൂടി ഞങ്ങള്‍ക്കുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവര്‍ മരുമകനും മരുമകളും അല്ല. മകനും മകളുമാണ്. അത്രയധികം സന്തോഷം. പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ മുന്നില്‍ വച്ച് കണ്ണനെ തരുവിന്റെ കഴുത്തില്‍ താലിേചാര്‍ത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം എന്നും ജയറാം പറയുന്നു.
കേരളത്തിലെ പലഭാഗത്തുനിന്നും വിവാഹം കാണാന്‍ ആളുകള്‍ എത്തിയിരുന്നു. ഞങ്ങളുടെ വിവാഹം കാണാന്‍ 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആളുകള്‍ എത്തിയത് പോലെ തന്നെയായിരുന്നു ഇന്നും. എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശംസയും ഉണ്ടായിരുന്നു. അതൊക്കെ തന്നെയാണ് ജീവിതത്തില്‍ ഏറ്റവും വലിയ കാര്യം. ഒരുപാട് സന്തോഷം എന്നുമാണ് ജയറാം പറഞ്ഞത്.
ഇന്നലെ രാവിലെ 7 15 നും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസന്റെയും തരുണിയുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍…
മനംമയക്കും ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നൈല…
മമ്മൂട്ടി, മോഹന്ലാല്, ഫഹദ് ഫാസില്, കുഞ്ചാക്കോ ബോബന്,…
ചുവപ്പ് സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി.…