ബിഗ് ബജറ്റില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുഷ്പ രണ്ടിന്റെ കളക്ഷനില്‍ രണ്ടാം ദിവസം ചെറിയതോതില്‍ ഇടിവ് സംഭവിച്ചു. ആദ്യ ദിനത്തില്‍ എല്ലാ ഭാഷകളിലുമായി 174.9 കോടിയുടെ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ രണ്ടാം ദിനത്തില്‍ ഈ തുകയില്‍ നിന്ന് നാല്‍പതു ശതമാനത്തിലേറെ ഇടിവ് സംഭവിച്ചെങ്കിലും തരക്കേടില്ലാത്ത കലക്ഷന്‍ തന്നെയാണ് നേടിയിരിക്കുന്നത്. 90.10 കോടി രൂപയാണ് രണ്ടാം ദിനത്തില്‍ പുഷ്പയുടെ കളക്ഷന്‍. പ്രവര്‍ത്തി ദിനമായതിനാല്‍ രണ്ടാം ദിനത്തിലെ കളക്ഷനും മികച്ചത് തന്നെയാണ്.
അതേസമയം ആഗോള തലത്തില്‍ ആദ്യദിനത്തില്‍ ചിത്രം 294 കോടി രൂപ നേടിയെന്നാണ്ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവീസ് അറിയിച്ചിരിക്കുന്നത്.
രണ്ടാം ദിനത്തില്‍ ഹിന്ദി പതിപ്പാണ് കൂടുതല്‍ കളക്ട് ചെയ്തത്. 55 കോടിയാണ് ഹിന്ദി പതിപ്പ് ഉണ്ടാക്കിയത്. രണ്ടാം സ്ഥാനത്ത് തെലുങ്കാണ് 27.1 കോടി. മൂന്നാം സ്ഥാനത്ത് തമിഴാണ് 5.5 കോടി, നാലാം സ്ഥാനത്ത് മലയാളം 1.9 കോടി, അവസാനം കന്നടയാണ് 0.6 കോടി രൂപ. 53 ശതമാനമാണ് സിനിമയുടെ മൊത്തം തീയറ്റര്‍ ഒക്യുപെന്‍സി.
ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.
കഥതിരക്കഥസംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണമോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍
അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
സാരിയില്‍ ാരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി.…
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ്…