ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്തു പുറത്തിറങ്ങിയ പണി എന്ന സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആദ്യ 50 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കനുസരിച്ച് ചിത്രം ബോക്‌സ് ഓഫീസില്‍ ഏതാണ്ട് 35 കോടിയോളം നേടിയിട്ടുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ മുതല്‍മുടക്കുമായി ഈ തുക താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടം തന്നെയാണ് പണി എന്ന സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ജോജു ജോര്‍ജിന്റെ സംവിധാന സംരംഭമായതിനാല്‍ മികച്ച ഹൈപ്പ് തന്നെ ആരംഭ ഘട്ടം മുതല്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇതിനോടൊപ്പം നല്ല രീതിയിലുള്ള മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ലഭിച്ചിരുന്നു. 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു.
സഹനടനായാണ് ജോജു സിനിമയിലേക്ക് എത്തിയത്. പിന്നീട് നായക നിരയിലേക്കും അതിന് ശേഷം രചന,സംവിധാനം എന്നീ മേഖലകളിലേക്കും കടക്കുകയായിരുന്നു.
ചിത്രത്തില്‍ ജോജുവിന്റെ നായക വേഷവും അതോടൊപ്പം ജുനൈസ്, സാഗര്‍ സൂര്യ എന്നിവരുടെ വില്ലന്‍ വേഷവും ഏറെ പ്രശംസ നേടിയിട്ടുണ്ട്. ജോജുവിന്റെ നായികയായി എത്തിയത് അഭിനയയാണ്. ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത വ്യക്തിയാണ്. മുന്‍പ് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളില്‍ അഭിനയ വേഷമിട്ടിട്ടുണ്ട്.
ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.
അടിപൊളി ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
സാരിയില്‍ ാരാധകര്ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ…
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി.…
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള് പങ്കുവെച്ച് നവ്യ നായര്. ഇന്‍സ്റ്റഗ്രാമിലാണ്…