Categories: latest news

സീരിയല്‍ വിരുദ്ധനല്ല; ആത്മയ്ക്ക് മറുപടിയുമായി പ്രേംകുമാര്‍

തനിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ മലയാള ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. സീരിയലുകള്‍ എന്‍ഡോസള്‍ഫാനെക്കാള്‍ വിഷലിപ്തമാണ് എന്ന വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പ്രേംകുമാറിനെതിരെ കടുത്ത ആരോപണവുമായി ആത്മ രംഗത്ത് എത്തിയത്. സംഭവം വലിയ വിവാദമായതോടെയാണ് ആത്മയ്ക്കു മറുപടി നല്‍കാന്‍ പ്രേംകുമാര്‍ തയ്യാറായിരിക്കുന്നത്.

സീരിയലുകള്‍ അടച്ച് അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കം നന്നാക്കാന്‍ വേണ്ടിയാണ് താന്‍ വിമര്‍ശനമുന്നയിച്ചത് എന്നുമാണ് പ്രേംകുമാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ആരുടെയും അന്നം മുടക്കിയിട്ടില്ല. കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുതെന്നും തനിക്കെതിരായ ആത്മയുടെ തുറന്ന് കത്ത് കാര്യം അറിയാതെ ഉള്ളതാണെന്നും പ്രേംകുമാര്‍ പറഞ്ഞു

ചില മലയാളം സീരിയലുകള്‍ ‘എന്‍ഡോസള്‍ഫാന്‍’ പോലെ സമൂഹത്തിന് മാരകമാണെന്ന് നേരത്തെ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേം കുമാ!ര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സീരിയല്‍ അഭിനേതാക്കളുടെ സംഘടനായ ആത്മ പരാമര്‍ശത്തില്‍ തുറന്ന കത്തുമായി രം?ഗത്ത് വന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. സീരിയലുകളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതിന് മാതൃകാപരമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേം കുമാര്‍ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി പ്രതിരിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയര്‍ത്തിയ പ്രേംകുമാറിന്റെ നിലപാടിനെ അപലപിക്കുന്നതായിട്ടായിരുന്നു ആത്മയുടെ വിമര്‍ശനം.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ചിത്രങ്ങളുമായി അഹാന

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

2 hours ago

സാരിയില്‍ മനോഹരിയായി കീര്‍ത്തി സുരേഷ്

സാരിയില്‍ ാരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 hours ago

മഞ്ഞില്‍പൊതിഞ്ഞ് ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

3 hours ago

ബ്ലാക്കില്‍ അടിപൊളിയായി അനുപമ

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ…

3 hours ago

സ്‌റ്റൈലിഷ് ലുക്കുമായി പ്രിയാമണി

സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി.…

3 hours ago

ചിരിയഴകുമായി നവ്യ നായര്‍

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago