ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോ റിലീസാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 20നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 5 ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. വയലന്‍സ് ചിത്രം എന്നാണ് ഉണ്ണി മുകുന്ദന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ മാര്‍ക്കോയ്ക്കായി കാത്തിരിക്കുന്നത്
ഉണ്ണി മുകുന്ദന്‍ ഒരിടവേളക്കുശേഷംആക്ഷന്‍ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ഏറെ ശ്രദ്ധയാകര്‍ഷിക്ക പ്പെട്ടിരിക്കുന്നു.
ഹനീഫ് അഥേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയലന്‍സിന്റെയും ആക്ഷന്‍ സീനുകളുടെയും പേരില്‍ ഇതിനോടകം തന്നെ മാര്‍ക്കോ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലന്‍സിനെക്കുറിച്ച് ജഗദീഷും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പറഞ്ഞ വാക്കുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ആണ് സിനിമക്കായി സംഗീതം നല്‍കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. 1995ല്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…