സാമൂഹ്യമാധ്യമങ്ങളില്‍ കോകിലയ്‌ക്കെതിരായ അധിക്ഷേപ കമന്റുകളില്‍ ക്ഷുഭിതനായി നടന്‍ ബാല. തന്റെ ഭാര്യയായ കോകിലയെ പലരും വേലക്കാരി എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു എന്നാണ് ബാല ഉന്നയിച്ചിരിക്കുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോകിലയ്‌ക്കെതിരെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നത് ആരാണെന്ന് തനിക്കറിയാമെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് നടന്‍ വീഡിയോയില്‍ പറയുന്നത്.
കമന്റുകള്‍ കണ്ടതോടെ കോകില വലിയ വിഷമത്തിലായിരുന്നു. ഒരാളുടെ ഭാര്യയെ ആരെങ്കിലും വേലക്കാരി എന്നൊക്കെ വിളിക്കുമോ? അതാണോ നിങ്ങളുടെ സംസ്‌കാരം. ഇത് എന്റെ മാമന്റെ മകളാണ്. ഇത് പറഞ്ഞ നിന്റെ ഭാര്യയെ പറ്റി ഞാന്‍ എന്താണ് പറയേണ്ടത്. ഞാന്‍ പറയുന്നു നിങ്ങള്‍ സിനിമകളെക്കുറിച്ച് സംസാരിക്കുക, അഭിനയത്തെപ്പറ്റി സംസാരിക്കുക, അടുത്തുവരുന്ന റിലീസുകളെ പറ്റി സംസാരിക്കുക അല്ലാതെ ഇത്തരം കാര്യങ്ങളൊക്കെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ധൈര്യം വരുന്നത്? എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞു. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ എന്നുമാണ് ബാല വീഡിയോയില്‍ ചോദിക്കുന്നത്.
അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
സാരിയില്‍ ാരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി.…
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ്…