അമരന്‍ സിനിമയില്‍ അബദ്ധവശാല്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി. സിനിമയില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥിയായ വാഗീശന്‍ നല്‍കിയ ഹര്‍ജിയിലാണ് സിനിമയുടെ സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ മദ്രാസ് ഹൈക്കോടതി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തില്‍ ഡിസംബര്‍ 20നകം ഇവര്‍ കോടതിക്ക് മറുപടി നല്‍കണം. അമരന്‍ സിനിമയില്‍ നായികയായ സായി പല്ലവി ഉപയോഗിച്ചത് തന്റെ നമ്പറാണെന്ന് കാണിച്ചായിരുന്നു വാഗീശന്‍ ഹര്‍ജി നല്‍കിയത്.
അമരന്‍ ചിത്രം റിലീസായതിനാല്‍ ഇനി എന്ത് ചെയ്യാനാകുമെന്നാണ് കോടതി ചോദിച്ചു. ഫോണ്‍ നമ്പര്‍ പുറത്തുപോയത് വിദ്യാര്‍ത്ഥിയുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ എങ്ങനെ പരിഹാരം കാണാനാകുമെന്നും കോടതി ചോദിച്ചു.
തന്റെ നമ്പര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെ ഫോണ്‍വിളികളുടെ ശല്യം മൂലം തനിക്ക് മാനസികമായിവരെ ബുദ്ധിമുട്ടുണ്ടായതായി വിദ്യാര്‍ത്ഥി കോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നും 1.1 ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വാഗീശന്‍ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് മാപ്പ് പറയാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി. കൂടാതെ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തിപ്പെടാന്‍ വാഗീശന്‍ തയ്യാറായില്ല. നിര്‍മാതാക്കളുടെ പ്രതികരണം വൈകി എന്നും അതിനാല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നായിരുന്നു വാഗീശന് പറഞ്ഞത്. നവംബര്‍ ആറിനാണ് രാഗേഷ് നിര്‍മ്മാതാക്കള്‍ക്കെതിരെ വക്കില്‍ നോട്ടീസ് അയച്ചത്.
അടിപൊളി ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
സാരിയില്‍ ാരാധകര്ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ…
സ്‌റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി.…
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള് പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ്…