Categories: latest news

ശോഭിതയുടെ കഴുത്തില്‍ താലിചാര്‍ത്തി നാഗചൈതന്യ

ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ ശോഭിത ധുലിപാലയുടെ കഴുത്തില്‍ നാഗചൈതന്യ താലി ചാര്‍ത്തി. ഹൈദരാബാദിലെ നാഗചൈതന്യ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസില്‍ ബുധനാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പിതാവ് നാഗാര്‍ജുനയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി ആദ്യം പങ്കുവെച്ചത്.

എട്ടുമണിക്കൂറോളം നീണ്ടുനില്‍ക്കുന്നതായിരുന്നു വിവാഹ ചടങ്ങുകള്‍. മകന്റെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പും നാഗാര്‍ജുന പങ്കുവെച്ചിട്ടുണ്ട്.

ശോഭിതയും ചൈതന്യയും ഒരുമിച്ച് ഈ മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങള്‍, ഒപ്പം പ്രിയപ്പെട്ട ശോഭിതയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു. എഎന്‍ആര്‍ (അക്കിനേനി നാഗേശ്വര റാവു) ഗാരുവിന്റെ ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ അനുഗ്രഹാശിസ്സുകള്‍ക്ക് കീഴില്‍ വികസിക്കുന്ന ഈ ആഘോഷത്തിന് കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്റെ സ്‌നേഹവും മാര്‍ഗദര്‍ശനവും നിങ്ങളോടൊപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഇന്ന് ഞങ്ങളുടെ മേല്‍ വര്‍ഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവനാണ്’ നാഗാര്‍ജുന പറഞ്ഞു.

സ്വര്‍ണ നിറത്തിലുള്ള കാഞ്ചീവരം സില്‍ക് സാരിയാണ് ശോഭിത ധരിച്ചത്. ട്രഡീഷണല്‍ ആഭരണങ്ങളില്‍ ശോഭിതയെ അതി സുന്ദരിയായി കാണപ്പെടുന്നു. നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടാത്ത ഗെറ്റപ്പില്‍ തന്നെയാണ് നാഗ ചൈതന്യ.ചിരജ്ജീവി, നയന്‍താര, പ്രഭാസ്, രാം ചരണ്‍, മഹേഷ് ബാബു, നമ്രത ഷിരോദ്കര്‍ എന്നിവര്‍ക്ക് പുറമെ അക്കിനേനി ദഗുപതി കുടുംബം മൊത്തത്തിലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹം നെറ്റ്ഫ്‌ളിക്‌സിന് വിറ്റതിനാല്‍ തന്നെ കൂടുതല്‍ വിവാഹ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago