Categories: latest news

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഐഡന്റിറ്റി; ടീസര്‍ പുറത്ത്

ടോവിനോ തോമസ്, തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ഐഡന്റിറ്റിയുടെ ടീസര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

ടോവിനോ തോമസിനെ നായകനാക്കി ഫോറന്‍സിക്ക് എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഐഡന്റിറ്റി എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്.

രാഗം ബാനറില്‍ രാജു മല്യത്താണ് ഐഡന്റിറ്റി നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്

ബോളിവുഡ് നടി മന്ദിര ബേദി, അജു വര്‍ഗീസ്, അര്‍ജുന്‍ രാധാകൃഷ്!ണന്‍, വിശാഖ് നായര്‍ എന്നിങ്ങനെ വന്‍ താര നിരയാണ് ‘ഐഡന്റിറ്റി’യില്‍ ഉള്ളത്. യാനിക് ബെന്‍, ഫീനിക്‌സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫിയും മേക്ക് അപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റും ഗായത്രി കിഷോര്‍, പിആര്‍ഒ വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാറും ആണ്.അഖില്‍ ജോക്!ജാണ് ചായാഗ്രഹണം. സംഗീതം പകരുന്നത് ജേക്‌സ് ബിജോയ്!യാണ്.എഡിറ്റര്‍ ചമന്‍ ചാക്കോ ആണ്.എം ആര്‍ രാജാകൃഷ്!ണന്‍ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ്.സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമയാണ്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago