Fahad Faasil
ആരാധകര്‍ക്ക് പുതിയ ആവേശം പകര്‍ന്ന് ഫഹദ് ഫാസില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നതായി പുതിയ റിപ്പോര്‍ട്ട്. ഇംത്യാസ് അലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ ഫഹദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 2025 ല്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം
ചിത്രത്തില്‍ ത്രിപ്തി ദിമ്രിയാകും നായിക കഥാപാത്രമായി എത്തുക. അതേസമയം, ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിന്‍ഡോ സീറ്റ് ഫിലിംസിന്റെ ബാനറില്‍ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിര്‍മ്മിക്കുക.
പുഷ്പ രണ്ടാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫഹദിന്റെ ചിത്രം. ഇതില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ച വച്ചിരിക്കുന്നത്.
നടന് മോഹന്ലാലിനെതിരെ സംഘപരിവാര് സൈബര് ആക്രമണം. കശ്മീരിലെ…
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി…
മിമിക്രി വേദികളിലൂടെ മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മൂത്തോന്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്ക്കും സുപരിചിതയായ…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…