1670 കളില്‍ ഇന്ത്യന്‍ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവാജി മഹാരാജയുടെ വേഷം ചെയ്യാനൊരുങ്ങി റിഷഭ് ഷെട്ടി. ആരാധകരെ ഏറെ ആവേശനത്തിലാക്കി കൊണ്ടാണ് കന്നട നടനും സംവിധായകനുമായ റിഷഭ് ഷെട്ടി തന്റെ പുതിയ സിനിമാവിവരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസറ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇതിനകം തന്നെ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഛത്രപതി ശിവാജി മഹാരാജയായുള്ള വേഷത്തിലാണ് റിഷഭ ഷെട്ടിയെ കാണാന്‍ സാധിക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍നൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2027 ജനുവരി 21 നായിരിക്കും ചിത്രം റിലീസ് ചെയ്യുക. സന്ദീപ് സിംഗ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. ഇത്തരത്തില്‍ ഒരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ തനിക്കേറെ സന്തോഷം ഉണ്ടെന്നാണ് സന്ദീപ് സിംഗ് പറയുന്നത്.
അദ്ദേഹം ഫസ്റ്റ് ലുക്ക് പോസറ്ററിനോടൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്’ എന്ന സിനിമയിലൂടെ ഇന്ത്യയുടെ മഹത്തായ യോദ്ധാവിന്റെ ഇതിഹാസ ഗാഥ അവതരിപ്പിക്കുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ട്. ഇത് കേവലം ഒരു സിനിമയല്ല. എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ പോരാടിയ, മുഗല്‍ സാമ്രാജ്യ ശക്തികളെ വെല്ലുവിളിച്ച, ഭാരതീയ പൈതൃകം കെട്ടിപ്പടുക്കുന്നതില്‍ മറക്കാന്‍ കഴിയാത്ത പങ്കുവഹിച്ച ധീര യോദ്ധാവിനുള്ള സമര്‍പ്പണമാകും ഈ ചിത്രം. ലോകമെമ്പാടും 2027 ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.’ സന്ദീപ് സിംഗ് പറഞ്ഞു.
കന്നഡയില്‍ തരംഗമായ ‘കാന്താര’യിലൂടെയാണ് ഋഷഭ് ഷെട്ടി പ്രേക്ഷകശ്രദ്ധ നേടുന്നത്. ‘കാന്താരയുടെ പ്രീക്വലിന്റെ തിരക്കിലാണിപ്പോള്‍ ഋഷഭ്. അടുത്തിടെ സിനിമയുടെ ആദ്യ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. ‘കാന്താര: ചാപ്റ്റര്‍ 1’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്‌ടോബര്‍ 2നാകും തിയേറ്ററുകളില്‍ എത്തുക. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.
അടുത്തിടെ ഒരു തെലുങ്ക് സിനിമയില്‍ താരം ഒപ്പുവച്ചിരുന്നു. പ്രശാന്ത് വര്‍മ്മയുടെ ‘ജയ് ഹനുമാന്‍’ എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഋഷഭ്. ചിത്രത്തില്‍ ഹിന്ദു ദേവനായ ഹനുമാന്റെ വേഷമാകും ഋഷഭ് കൈകാര്യം ചെയ്യുക.
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ്…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
അല്ലു അര്ജുന്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന…
ശോഭിതയുമായുള്ള പ്രണയത്തെക്കുറിച്ചും അതിനുശേഷമുള്ള തീരുമാനത്തെക്കുറിച്ചും പങ്കുവെച്ച് നടന്…