Categories: latest news

ജനപ്രീതിയില്‍ വിജയിയെ പിന്തള്ളി പ്രഭാസ് ഒന്നാംസ്ഥാനത്ത്

ജനപ്രീതിയില്‍ മുന്നിലുള്ള നടന്മാരുടെ പട്ടികയില്‍ വിജയ് പിന്തള്ളി തെന്നിന്ത്യന്‍ താരം പ്രഭാസ് ഒന്നാംസ്ഥാനത്ത്. ഒക്ടോബര്‍ മാസത്തെ ജനപ്രീതി ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നാളുകള്‍ക്ക് മുന്‍പ് പതിവായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ഷാരൂഖ് ഖാന്‍ മൂന്നാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്.

പുതിയ പട്ടിക പ്രകാരം ഒന്നാം സ്ഥാനത്ത് പ്രഭാസും രണ്ടാംസ്ഥാനത്ത് വിജയിയും മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനും നാലാം സ്ഥാനത്ത് ജൂനിയര്‍ എന്‍ടിആറുമാണുള്ളത്. അഞ്ചാം സ്ഥാനത്ത് അജിത് കുമാറാണ് എത്തിയിരിക്കുന്നത്. ആറാം സ്ഥാനത്ത് അല്ലു അര്‍ജുനും ഏഴാം സ്ഥാനത്ത് മഹേഷ് ബാബുവും എത്തി. എട്ടാം സ്ഥാനത്ത് സൂര്യ ഒമ്പതാം സ്ഥാനത്ത് രാംചരന്‍ പത്താം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ എന്നിവരാണ് എത്തിയിരിക്കുന്നത്.

നടന്മാരുടെ സിനിമകളുടെയും അല്ലാതെ വരുന്ന അപ്‌ഡേറ്റുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ജനകീയ ലിസ്റ്റുകള്‍ പുറത്തുവിടുന്നത്.

വിജയുടെ രാഷ്ട്രീയ പ്രവേശനം താരത്തിന് തിരിച്ചടിയായി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്ന സംശയം. ദളപതി 69 എന്ന ചിത്രത്തോടെ വിജയി തന്റെ അഭിനയ ജീവിതം തന്നെ അവസാനിപ്പിക്കുകയാണ്. ഇനിമുതല്‍ കൂടുതല്‍ രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കാനാണ് താരം ഉദ്ദേശിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി നിഖില വിമല്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 minutes ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ്…

11 minutes ago

സ്‌റ്റൈലിഷ് ലുക്കുമായി മാളവിക

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

15 minutes ago

കിടിലന്‍ പോസുമായി നിമിഷ

കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

19 minutes ago

ഡിവോഴ്‌സിന് ശേഷം ഡിപ്രഷനിലായി: ജിഷിന്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

15 hours ago

പുഷ്പ 2 ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന…

15 hours ago