Categories: Gossips

പേളി മാണി വളരെ മോശമായാണ് ഫോണില്‍ സംസാരിച്ചത്; തുറന്നടിച്ച് നടി മെറീന മൈക്കിള്‍

നടിയും അവതാരകയുമായ പേളി മാണിക്കെതിരെ നടി മെറീന മൈക്കിള്‍ കുരിശിങ്കല്‍. ഒരു ചാനല്‍ ഷോയ്ക്ക് താനാണ് അതിഥിയായി വരുന്നതെന്ന് അറിഞ്ഞപ്പോള്‍ അതുവരെ ആങ്കറിങ് ചെയ്തിരുന്ന അവതാരക അതില്‍ നിന്ന് പിന്മാറിയെന്ന് മെറീന ഈയിടെ പറഞ്ഞിരുന്നു. തന്നെപ്പോലെ രൂപസാദൃശ്യമുള്ള ആളാണ് പ്രമുഖയായ ആ അവതാരകയെന്നും മെറീന പറഞ്ഞിരുന്നു. പിന്നീട് മെറീന പറഞ്ഞ അവതാരക പേളി മാണിയാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി.

ഈ വിഷയം ചര്‍ച്ചയായതോടെ പേളി പ്രതികരണവുമായി എത്തി. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ഒരു ഷോയില്‍ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവതാരകര്‍ക്കില്ല ഷോ പ്രൊഡ്യൂസര്‍ക്കാണെന്നുമാണ് പേളി പറഞ്ഞത്. ഷോയുടെ ഭാരവാഹികള്‍ തന്നേയും മെറീനയേയും ആശയ കുഴപ്പത്തിലാക്കിയതാണെന്നുമാണ് പേളി പറഞ്ഞത്. ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയില്‍ പങ്കിട്ട വിശദീകരണം പേളി പിന്നീട് നീക്കം ചെയ്തു.

ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് തന്നെ പേളി കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും എന്നാല്‍ മോശമായി സംസാരിച്ച് ഫോണ്‍ കോള്‍ കട്ട് ചെയ്ത് പോവുകയാണുണ്ടായതെന്നും അപമാനിക്കുന്ന തരത്തിലാണ് പേളി സംസാരിച്ചതെന്നും മെറീന പറയുന്നു.

ഇങ്ങനൊരു അനുഭവം ഉണ്ടായപ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള എക്‌സ്പ്ലനേഷന്‍ ചോദിക്കുമ്പോള്‍ നമ്മള്‍ അത് പറയുമല്ലോ. പേര് പറയാതെ സംഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്. പേളി എന്നെ സാനിഫ് എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ഫോണില്‍ നിന്നും വിളിച്ചിരുന്നു. എന്നെ ഡയറക്ട് പോലുമല്ല വിളിച്ചത്. എന്നോട് സംസാരിച്ചു. ഒരുപാട് കണ്‍വിന്‍സ് ചെയ്യിക്കാന്‍ നോക്കി. വളരെ ഫേക്കായിട്ടാണ് പേളി സംസാരിച്ചതെന്നും മെറീന പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

8 hours ago

സിനിമയില്‍ വിലക്ക് നേരിട്ട കാലം; അസിന്റെ സിനിമാ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…

8 hours ago

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

8 hours ago

വനിതാ നിര്‍മാതാക്കള്‍ സുരക്ഷിതരല്ല: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…

8 hours ago

ബേബി പ്ലാനിങ് ഉണ്ടോ? നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങി; ശ്രീവിദ്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…

8 hours ago

ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്; അമല പറയുന്നു

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

8 hours ago