Categories: latest news

സിനിമയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കി ശില്‍പ

സിനിമ നടിയായും വ്‌ളോഗറായും ആരാധകര്‍ക്കും മുന്നില്‍ തിളങ്ങി നിന്ന താരമാണ് ശില്‍പ ബാല. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം എല്ലാത്തില്‍ നിന്നും അവധി എടുത്തിരിക്കുകയാണ്. ഇപ്പോള്‍ അവധി എടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ശില്‍പ.

തനിക്ക് ഹൈഡ്രാഡെനിറ്റിസ് സുപ്പുറേറ്റിവ എന്ന ത്വക്ക് രോഗം ഉള്ളതായി താരം രണ്ടുവര്‍ഷം മുമ്പ് വ്യക്തമാക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ നേടിയിരുന്നു. ചികിത്സ വലിയ വിജയമായിരുന്നു. എന്നാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം മാനസികവും ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു എന്നാണ് താരം പറയുന്നത്. ഇതിനിടയില്‍ തനിക്കൊരു വീഡിയോ ഒന്നും ചെയ്യാന്‍ പറ്റിയില്ല. എല്ലാം ഒക്കെയായതിനു ശേഷം ചിരിച്ച മുഖത്തോടു കൂടിയായിരിക്കും ഒരു തിരിച്ചുവരവ് എന്ന് കരുതിയിരുന്നു എന്നും താരം പറഞ്ഞു

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 12 കിലോയോളം ശരീര ഭാരം കൂടി. ഇമോഷണലി ഡൗണ്‍ ആയപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മാത്രമാകുമല്ലോ നമുക്കൊരു ആശ്വാസം. അങ്ങനെ വണ്ണം വച്ചു. എന്റെ പ്രസവ സമയത്ത് പോലും ഇത്രയും ഭാരം കൂടിയിരുന്നില്ല. സ്ട്രസ്സ് ഈറ്റിംഗ് ആയിരുന്നു. അതിനെ എല്ലാം മറികടക്കുകയാണ് ഇപ്പോഴെന്ന് ശില്‍പ ബാല പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സർട്ടിഫിക്കറ്റുകളിൽ ജാതിയോ മതമോ ഇല്ല, മാതാപിതാക്കൾ നൽകിയ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ച് നടി മുത്തുമണി

നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…

8 hours ago

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തി ട്രാവൽ വ്ലോഗർ അരുണിമ; ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ…

8 hours ago

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

15 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

15 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

1 day ago