സിനിമ നടിയായും വ്‌ളോഗറായും ആരാധകര്‍ക്കും മുന്നില്‍ തിളങ്ങി നിന്ന താരമാണ് ശില്‍പ ബാല. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം എല്ലാത്തില്‍ നിന്നും അവധി എടുത്തിരിക്കുകയാണ്. ഇപ്പോള്‍ അവധി എടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ശില്‍പ.
തനിക്ക് ഹൈഡ്രാഡെനിറ്റിസ് സുപ്പുറേറ്റിവ എന്ന ത്വക്ക് രോഗം ഉള്ളതായി താരം രണ്ടുവര്‍ഷം മുമ്പ് വ്യക്തമാക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ നേടിയിരുന്നു. ചികിത്സ വലിയ വിജയമായിരുന്നു. എന്നാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം മാനസികവും ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു എന്നാണ് താരം പറയുന്നത്. ഇതിനിടയില്‍ തനിക്കൊരു വീഡിയോ ഒന്നും ചെയ്യാന്‍ പറ്റിയില്ല. എല്ലാം ഒക്കെയായതിനു ശേഷം ചിരിച്ച മുഖത്തോടു കൂടിയായിരിക്കും ഒരു തിരിച്ചുവരവ് എന്ന് കരുതിയിരുന്നു എന്നും താരം പറഞ്ഞു
ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 12 കിലോയോളം ശരീര ഭാരം കൂടി. ഇമോഷണലി ഡൗണ്‍ ആയപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മാത്രമാകുമല്ലോ നമുക്കൊരു ആശ്വാസം. അങ്ങനെ വണ്ണം വച്ചു. എന്റെ പ്രസവ സമയത്ത് പോലും ഇത്രയും ഭാരം കൂടിയിരുന്നില്ല. സ്ട്രസ്സ് ഈറ്റിംഗ് ആയിരുന്നു. അതിനെ എല്ലാം മറികടക്കുകയാണ് ഇപ്പോഴെന്ന് ശില്‍പ ബാല പറയുന്നു.
ബ്രൈഡല്‍ ലുക്കില്‍ നടി അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
അതീവ ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ആരാധകര്‍ക്കായി ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പങ്കുവെച്ച്…
നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക.…
വിന്റര്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്…