Categories: latest news

വിടാമുയര്‍ച്ചിക്ക് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍

അജിത്ത് നായകനായി എത്തുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിനെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ രംഗത്ത്. ലൈക പ്രൊഡക്ഷണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവര്‍ക്കെതിരെ പ്രമുഖ നിര്‍മ്മാതാക്കളായ പാരാമൗണ്ട് പിച്ചേഴ്‌സ് 150 കോടിയുടെ നോട്ടീസ് അയച്ചു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

തമിഴ് മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ലൈക്ക പ്രൊഡക്ഷണ്‍സോ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിന്റെ റീമേക്കാണ് വിടാമുയര്‍ച്ചി എന്നാണ് ആരോപിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിലും സാമ്യത കാണാന്‍ സാധിക്കും. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാര്‍ കേടാകുന്നു. തുടര്‍ന്ന് ഒരു ട്രക്ക് ഡ്രൈവര്‍ അവരെ സഹായിക്കാനെത്തുന്നു. അടുത്തൊരു ഫോണ്‍ ബൂത്തുണ്ടെന്നും അവിടെ എത്തിയാല്‍ സഹായം ലഭിക്കും എന്ന ട്രക്ക് ഡ്രൈവറുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതി ട്രക്കില്‍ കയറി ഡ്രൈവര്‍ക്കൊപ്പം യാത്രയാകുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.

അജിത്തും തൃഷയുമാണ് ദമ്പതികളായെത്തുന്നത്. അര്‍ജുനും റെജീന കസാന്ദ്രയും ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലെത്തുന്നു. മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ക്രിസ്ത്യന്‍ വധുവായി അഹാന; കല്യാണമായോ എന്ന് ആരാധകര്‍ !

ബ്രൈഡല്‍ ലുക്കില്‍ നടി അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതീവ ഗ്ലാമറസ് പോസുമായി സംയുക്ത

അതീവ ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…

5 hours ago

ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കുമായി നവ്യ

ആരാധകര്‍ക്കായി ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പങ്കുവെച്ച്…

5 hours ago

നാടന്‍ പെണ്ണായി ഹന്‍സിക

നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‌സിക.…

5 hours ago

ഗ്ലാമറസായി ദേവിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക…

6 hours ago

വിന്റര്‍ ചിത്രങ്ങളുമായി എസ്തര്‍

വിന്റര്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍…

6 hours ago