4കെ മികവോടെ വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്ത് വീണ്ടും തിയേറ്ററിൽ ഹിറ്റായിരിക്കുകയാണ് മമ്മൂട്ടി ചിത്രം വല്യേട്ടൻ. രണ്ടായിരത്തിൽ റിലീസ് ചെയ്ത ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും പുത്തൻ സാങ്കേതികവിദ്യയിൽ തിയേറ്ററിൽ എത്തിയത്.
നവംബർ 29നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം മൂന്ന് ദിവസത്തിനുള്ളിൽ 70 ലക്ഷം രൂപയാണ് വല്യേട്ടൻ നേടിയത്. ആദ്യദിന റിലീസ് കളക്ഷനായി ചിത്രം 24 ലക്ഷം രൂപ നേടിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
മാറ്റിനി നൗ ആണ് 4കെ ദൃശ്യ മികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിച്ചത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ആയിരുന്നു വല്യേട്ടന്‍ സംവിധാനം ചെയ്തത്.
രണ്ടായിരത്തില്‍ റിലീസ് ചെയ്തപ്പോൾ ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു വല്യേട്ടന്‍. ശോഭന, സിദ്ദിഖ്, മനോജ് കെ ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍എഫ് വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കര, അനില്‍ അമ്പലക്കര എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
അജിത്ത് നായകനായി എത്തുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിനെതിരെ…
സിനിമ നടിയായും വ്ളോഗറായും ആരാധകര്‍ക്കും മുന്നില്‍ തിളങ്ങി…
സിനിമാ ജീവിതത്തിലേക്കുള്ള തിരിച്ചുവരവില്‍ മലയാളത്തിലും പിന്നാലെ തമിഴിലേക്കും…
ബേസില്‍ ജോസഫ്, നസ്രിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി…
സിനിമ റിവ്യൂകള്‍ തടയണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമേ നിര്‍മാതാക്കള്‍…
ആരാധകര്‍ക്കായി ഡിംസബര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…