Categories: latest news

അല്ലു അർജുന് 300 കോടി, ഫഹദിന്റെ പ്രതിഫലം വർദ്ധിച്ചു; പുഷ്പ 2 ന്റെ പ്രതിഫല കണക്ക് പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ രണ്ടിലെ താരങ്ങളുടെ പ്രതിഫല കണക്ക് പുറത്തുവന്നു. ചിത്രത്തിൽ നായക കഥാപാത്രം അവതരിപ്പിക്കുന്ന അല്ലു അർജുന്റെ പ്രതിഫലം 300 കോടിയാണ്. ചിത്രത്തിൽ രശ്മിക മന്ദാന പത്ത് കോടി പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫഹദ് ഫാസിൽ ചിത്രത്തിന് വാങ്ങിയിരിക്കുന്നത് 8 കോടി രൂപയാണ് ആദ്യഭാഗത്തിൽ 3.5 കോടി രൂപയായിരുന്നു പ്രതിഫലം. പുഷ്പ സിനിമ വലിയ വിജയമായതിന്റെ പിന്നാലെയാണ് ഇതിന്റെ രണ്ടാം ഭാഗത്തിൽ രശ്മിയുടെയും ഫഹദിന്റെയും പ്രതിഫലം ഉയർന്നിരിക്കുന്നത്..

പുഷ്പ രണ്ടിലെ ഐറ്റം ഡാൻസ് രംഗത്ത് പ്രത്യക്ഷപ്പെട്ട ശ്രീലീലയുടെ പ്രതിഫലം രണ്ട് കോടി രൂപയാണ്. എന്നാൽ ആദ്യഭാഗത്തിൽ ഐറ്റം ഡാൻസ് അവതരിപ്പിച്ച സാമന്ത അഞ്ചുകോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് അഞ്ചു കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്.

ആദ്യഭാഗം വലിയ ഹിറ്റായതിനാല്‍ അതിലേറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുഷ്പ 2 നായി കാത്തിരിക്കുന്നത്. ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.

കഥതിരക്കഥസംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണമോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

13 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago