Categories: latest news

പൊറാട്ട് നാടകം ആമസോണ്‍ പ്രൈമില്‍

തിയേറ്ററില്‍ ആരാധകരെ കുടുകുടാ ചിരിപ്പിച്ച പൊറാട്ട് നാടകം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകന്‍. സംവിധായകന്‍ സിദ്ദിഖിന്റെ ശിഷ്യനായ നൗഷാദ് സാഫ്രോണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ദിഖിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു പൊറാട്ട് നാടകം ചിത്രീകരിച്ചത്.

പ്രായഭേദമെന്യേ എവര്‍ക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമാണെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിന് ശേഷംഅഭിപ്രായപ്പെട്ടിര’ രുന്നത്. അബു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷേപഹാസ്യമായി എത്തുന്ന ചിത്രത്തില്‍ മണിക്കുട്ടി എന്ന് പേരുള്ള പശുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ദീഖിന്റെ ഒന്നാം ചരമവാര്‍ഷികത്തോടന്നുബന്ധിച്ച് ഓഗസ്റ്റ് 9നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വയനാട്ടില്‍ സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് തീയതി മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹന്‍ലാല്‍’, ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വര്‍ഷത്തെ മികച്ച ഹാസസാഹിത്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഖദ, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍, ആര്യ വിജയന്‍, സുമയ്യ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്.

ജോയൽ മാത്യൂസ്

Recent Posts

ജയസൂര്യ ചിത്രത്തിലും മോഹന്‍ലാലിന്റെ അതിഥി വേഷം? ഡേറ്റ് ഇല്ലെങ്കില്‍ സുരേഷ് ഗോപി

മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…

10 hours ago

‘തനിക്കു വേണമെങ്കില്‍ ഒഴിയാം, സംവിധായകനെ മാറ്റില്ല’; മോഹന്‍ലാല്‍ പറഞ്ഞു

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…

13 hours ago

മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…

21 hours ago

മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 days ago

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാല്‍ എന്ത് ലഭിക്കും; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago

ചിലപ്പോള്‍ എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ല; കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…

2 days ago