Categories: latest news

ആവേശം സിനിമ ലാഗാണെന്ന് പറഞ്ഞതിന് തെറി കേട്ടു: ധ്യാന്‍ ശ്രീനിവാസന്‍

ആവേശം സിനിമയുടെ സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് പറഞ്ഞതിന് താന്‍ കേള്‍ക്കാത്ത തെറിയില്ലെന്ന് തുറന്നു പറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷവും ഏതാണ്ട് ഒരു സീസണിലായിരുന്നു റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്കുശേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തീയേറ്റര്‍ വിസിറ്റിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ധ്യാന്‍ ശ്രീനിവാസനോട് ആവേശത്തിന്റെ റിവ്യൂ ചോദിച്ചത്. അപ്പോഴാണ് സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ധ്യാന്‍ തുറന്നു പറഞ്ഞത്.

ആവേശം തിയേറ്ററില്‍ വലിയ വിജയം നേടുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു എന്നാല്‍ തങ്ങളുടെ സിനിമ വിജയിക്കണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടാണെന്നും മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് സിനിമയുടെ ഹൈപ്പ് കൂട്ടാന്‍ ബേസിലുമൊത്തുള്ള അഭിമുഖങ്ങളില്‍ ഇങ്ങനെയൊക്കെ താന്‍ പറഞ്ഞതെന്നും ധ്യാന്‍ പറയുന്നു.

പടം റിലീസായിക്കഴിഞ്ഞിട്ട് എന്തെങ്കിലുമൊക്കെ പറയണമെന്ന് വിചാരിച്ചപ്പോഴാണ് ഒരാള്‍ ആവേശം എങ്ങനെയുണ്ടെന്ന് ചോദിച്ചത്. അത് പക്കാ കൊമേഴ്‌സ്യല്‍ പടമാണെന്ന് അറിയാമായിരുന്നു. എന്നാലും സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ഞാന്‍ ചുമ്മാ തട്ടിവിട്ടു. എന്തിനാണ് അങ്ങനെ പറയാന്‍ പോയത് എന്ന് ഏട്ടന്‍ ചോദിച്ചു. എന്റെ റിവ്യൂ ഇവിടെ ആരും സീരിയസായി എടുക്കില്ലെന്ന് നല്ലോണം അറിയാം. എന്നാലും അതിന്റെ പേരില്‍ ഞാന്‍ കേള്‍ക്കാത്ത തെറിയില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാന്‍ റഹ്മാന്‍, നീത പിള്ള തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago