Categories: latest news

വെള്ളം സിനിമ കണ്ടതോടെ മദ്യപാനം ഉപേക്ഷിച്ചു: അജു വര്‍ഗീസ്

ജയസൂര്യ നായകനായി എത്തിയ വെള്ളം എന്ന സിനിമ കണ്ടതോടുകൂടിയാണ് തന്റെ ജീവിതത്തില്‍ നിന്നും മദ്യപാനം ഉപേക്ഷിച്ചതെന്ന് തുറന്നുപറഞ്ഞ് നടന്ന അജു വര്‍ഗീസ്. ഒരു തമാശക്കായിരുന്നു മദ്യപാനം ആരംഭിച്ചത് എന്നും എന്നാല്‍ പിന്നീട് അത് ഒഴിവാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ താന്‍ എത്തിയിരുന്നു എന്നുമാണ് അജു വര്‍ഗീസ് ഇപ്പോള്‍ തുറന്നു പറഞ്ഞത്. എന്നാല്‍ വെള്ളം സിനിമ കണ്ടതോടെയാണ് തനിക്കൊരു തിരിച്ചറിവുണ്ടായത് എന്നും ഇതിന് മാറ്റം വരുത്തണമെന്ന് തോന്നല്‍ ഉണ്ടാവുകയും ചെയ്തു എന്നുമാണ് അജു വര്‍ഗീസ് വ്യക്തമാക്കുന്നത്.

മദ്യപാനം പരിധിവിട്ട് നിന്ന സമയത്തായിരുന്നു ഒടിടിയില്‍ വെള്ളം സിനിമ കാണാനിടയായി. എന്നെങ്കിലും മുരളിയുടെ അവസ്ഥ തനിക്കും വന്നുചേരും എന്ന തോന്നല്‍ ഈ സിനിമ കണ്ടപ്പോള്‍ തന്നെ ഉണ്ടായി. അവിടെ നിന്നാണ് ജീവിതത്തില്‍ ഒരു ശീലമായി തുടങ്ങിയ മദ്യപാനം നിര്‍ത്താന്‍ തീരുമാനിച്ചത്. മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങള്‍ കണ്ടെത്തി തുടങ്ങിയിരുന്നത്. പിന്നീട് മദ്യപാനം ഒരു പരിധി കഴിഞ്ഞ് മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാവാന്‍ തുടങ്ങിയെന്നും വര്‍ഗീസ് വ്യക്തമാക്കുന്നു.

പിന്നീട് ജയേട്ടനോടും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു വളരെ വൈകിയായിരുന്നു ചേട്ടനോട് കാര്യങ്ങള്‍ പറയാന്‍ സാധിച്ചത്. നിര്‍മ്മാതാവായ മുരളി ചേട്ടനോട് ഈ കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജീവിതമായിരുന്നല്ലോ ആ സിനിമക്ക് പ്രചോദനമായത് എന്നും അജുവര്‍ഗീസ് പറഞ്ഞു

ജോയൽ മാത്യൂസ്

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

14 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

20 hours ago