Categories: latest news

ഐഡന്റിറ്റിയുമായി ടോവിനോ തോമസ് എത്തുന്നു

ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായി ഐഡന്റിറ്റി. അടുത്തവര്‍ഷം ചിത്രം റിലീസാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ നാലാം തീയതി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ടോവിനോ തോമസിനെ നായകനാക്കി ഫോറന്‍സിക്ക് എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഐഡന്റിറ്റി എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്.

രാഗം ബാനറില്‍ രാജു മല്യത്താണ് ഐഡന്റിറ്റി നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്

ബോളിവുഡ് നടി മന്ദിര ബേദി, അജു വര്‍ഗീസ്, അര്‍ജുന്‍ രാധാകൃഷ്!ണന്‍, വിശാഖ് നായര്‍ എന്നിങ്ങനെ വന്‍ താര നിരയാണ് ‘ഐഡന്റിറ്റി’യില്‍ ഉള്ളത്. യാനിക് ബെന്‍, ഫീനിക്‌സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫിയും മേക്ക് അപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റും ഗായത്രി കിഷോര്‍, പിആര്‍ഒ വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാറും ആണ്.അഖില്‍ ജോക്!ജാണ് ചായാഗ്രഹണം. സംഗീതം പകരുന്നത് ജേക്‌സ് ബിജോയ്!യാണ്.എഡിറ്റര്‍ ചമന്‍ ചാക്കോ ആണ്.എം ആര്‍ രാജാകൃഷ്!ണന്‍ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ്.സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമയാണ്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

17 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

17 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

17 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

17 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

17 hours ago