ഹേമാ കമ്മിറ്റി മൊഴികളില്‍ പൊലീസ് എടുക്കുന്ന തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാര്‍വതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസവഞ്ചനയാണെന്നും കേസിന് താല്‍പര്യമില്ലെന്ന് തങ്ങള്‍ അന്നേ വ്യക്തമാക്കിയിരുന്നു എന്നുമാണ് താരം ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ വ്യക്തമാക്കിയത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയത്. മറ്റുള്ളവര്‍ക്ക് ഉണ്ടായ അനുഭവങ്ങളുടെ കേട്ടറിവുകളും പറഞ്ഞിരുന്നു എന്നുമാണ് താരം പറഞ്ഞത്.
സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതം ഉറപ്പുവരുത്തണമെന്ന ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കാന്‍ തങ്ങള്‍ തയ്യാറായത്. എന്നാല്‍ മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്ന് മാല പാര്‍വതി വ്യക്തമാക്കി.
കേസിലെന്ന് നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറായത് എന്നും മാലാപാര്‍വതി വ്യക്തമാക്കി. കേസിന് പോകാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്. വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പോലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുകയാണെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു
നടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഡിസംബര്‍ 10 ന് പരിഗണിക്കും. മാലാ പാര്‍വതിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി അപേക്ഷ നല്‍കി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
അര്‍ജുന്‍ അശോകനെ പ്രധാന കഥാപാത്രമാക്കി വിഷ്ണു വിനയന്‍…
ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട യാതൊരു…
ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായി ഐഡന്റിറ്റി.…
ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു എആര്‍ റഹ്മാന്‍, സൈറബാനപ…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി…