Categories: latest news

എ ആര്‍ റഹ്മാന്‍ സൈറാബാനു വിവാഹമോചനം; വെളിപ്പെടുത്തലുമായി അഭിഭാഷക

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു എആര്‍ റഹ്മാന്‍, സൈറബാനപ ദമ്പതികള്‍ വിവാഹമോചിതരാകാന്‍ പോകുന്നതായി വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് സൈറാബാനുവിന്റെ അഭിഭാഷകയായ വന്ദന ഷാ. ഇവരുടെ വിവാഹമോചനത്തില്‍ അനുരജ്ജനത്തിന്റെ സാധ്യത അടഞ്ഞതായി താന്‍ വിശ്വസിക്കുന്നില്ല എന്നാണ് അഭിഭാഷക ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നും അഭിഭാഷക പറഞ്ഞു.

റഹ്മാന്‍ വിശ്വാസവഞ്ചന കാണിച്ചത് കൊണ്ടതാണ് സൈറാബാനു വിവാഹമോചിതയാകുന്നത് എന്ന രീതിയില്‍ വലിയതോതില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ വാര്‍ത്തകള്‍ ഒരിക്കലും സത്യമല്ലെന്നും അഭിഭാഷക പറഞ്ഞു.

ഇവരുടെ മക്കളെ ആരുടെ കൂടെ വിടും എന്നതിലടക്കം തീരുമാനം എടുക്കേണ്ടതായിട്ടുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട അവര്‍ അനുഭവിക്കുന്ന വേദന അവരുടെ വാക്കുകള്‍ നിന്നും വ്യക്തമാണ് എന്നും അഭിഭാഷ വ്യക്തമാക്കി.

വിവാഹമോചനവുമായി ബന്ധപ്പെട്ട് എ ആര്‍ റഹ്മാനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചപ്പോള്‍ തന്നെ അതില്‍ പ്രതികരണവുമായി സൈറാബാനു രംഗത്തെത്തിയിരുന്നു. എ ആര്‍ റഹ്മാനെയാണ് തനിക്ക് ഏറ്റവും വിശ്വാസമെന്നും അദ്ദേഹത്തിന് എതിരായ അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു സൈനബാനു വ്യക്തമാക്കിയത് ചില ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് മുംബൈയില്‍ നിന്നും മാറി താന്‍ ചെന്നൈയില്‍ താമസിക്കുന്നതെന്നും ആരോഗ്യം മെച്ചപ്പെട്ടാല്‍ തിരിച്ചു പോകുമെന്നും സൈറാബാനു പറഞ്ഞിരുന്നു.

ഈ മാസം 19 നായിരുന്നു തങ്ങള്‍ വിവാഹമോചനം തേടാന്‍ ഒരുങ്ങുന്നതായി അഭിഭാഷക വഴി സൈറാബാനു അറിയിച്ചത് ഇതിനുപിന്നാലെ എ ആര്‍ റഹ്മാനും വിവാഹമോചന വാര്‍ത്താ സ്ഥിരീകരിക്കുകയായിരുന്നു. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വിവാഹമോചിതരാകുന്നത് എന്നതും ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

7 hours ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

7 hours ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

8 hours ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

8 hours ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

8 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

8 hours ago