Categories: latest news

ആനന്ദ് ശ്രീബാല മൂന്നാം വാരത്തിലേക്ക്

അര്‍ജുന്‍ അശോകനെ പ്രധാന കഥാപാത്രമാക്കി വിഷ്ണു വിനയന്‍ സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല മികച്ച പ്രതികരണം നേടി മൂന്നാം വാരത്തിലേക്ക് മുന്നേറുന്നു. മൂന്നാം വാരത്തിലും ഹൗസ് ഫുള്ളായി തന്നെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

ഒരു ത്രില്ലര്‍ ഡ്രാമ ഇന്‍വെസ്റ്റിഗേഷന്‍ രൂപത്തിലാണ് ചിത്രം സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളത് കൂടിയാണ് സിനിമ. ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയാണ് തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം, ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ്.

സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങി മലയാളത്തിലെ മികച്ച താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ആനന്ദ് ശ്രീബാലയായി അര്‍ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷമാണ് അപര്‍ണദാസ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

ജോയൽ മാത്യൂസ്

Recent Posts

ബിഗ്‌ബോസിലേക്കോ? അനുമോള്‍ പറയുന്നു

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

3 hours ago

വിത്തൗട്ട് ചിത്രങ്ങളുമായി അഞ്ജന മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍.…

11 hours ago

ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല; വീണ്ടും ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ക്യൂട്ട് ചിരിയുമായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

11 hours ago