Categories: latest news

ഹലോ മമ്മിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയ ഹലോ മമ്മി എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 21ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. തിയേറ്ററില്‍ നല്ല രീതിയില്‍ പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിന്റെ വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പുള്ളിമാന്‍ കണ്ണിലെ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജേക്കബ് ബിജോയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദീപക് നായരാണ് ഗാനമാലപിച്ചിരിക്കുന്നത്.

സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്.

ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. നവംബര്‍ 21ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ വിജയകരമായ് പ്രദര്‍ശനം തുടരുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

സാരിയില്‍ മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago

മനംമയക്കും ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

19 hours ago

സാരിയില്‍ അടിപൊളിയായി മംമ്ത മോഹന്‍ദാസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്.…

20 hours ago

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 days ago