Categories: latest news

പുഷ്പ 2 ല്‍ ഫഹദിന്റെ അഴിഞ്ഞാട്ടമെന്ന് അല്ലു അര്‍ജുന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 നെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടന്‍ അല്ലു അര്‍ജുന്‍. രണ്ടാം ഭാഗത്തില്‍ ഫഹദ് അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ് അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹവും തനിക്ക് കേരളത്തോടുള്ള സ്‌നേഹവും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.

മലയാളികള്‍ക്ക് ഞാന്‍ ഒരു ദത്തുപുത്രനാണ് എന്നാണ് അല്ലു അര്‍ജുന്‍ തന്നെ സ്വയം വിളിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങള്‍ എനിക്ക് സ്‌നേഹം പകര്‍ന്നുനല്‍കുകയാണെന്നും ആ സ്‌നേഹത്തിന് ഏറെ നന്ദിയുള്ളതായും അല്ലു അര്‍ജുന്‍ പറഞ്ഞു.

ചിത്രത്തില്‍ ഫഹദ് തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. എന്റെ കരിയറില്‍ ആദ്യമായാണ് മലയാളത്തില്‍ ഒരു വലിയ താരത്തിനൊപ്പം എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. നിങ്ങളുടെ ഫഹദ് നല്ല രീതിയില്‍ ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അത് ഇഷ്ടപ്പെടും. എന്റെ വാക്കുകള്‍ കുറിച്ചു വെച്ചോളൂ, അദ്ദേഹം തീര്‍ച്ചയായും എല്ലാ മലയാളികള്‍ക്കും അഭിമാനമാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

ആദ്യഭാഗം വലിയ ഹിറ്റായതിനാല്‍ അതിലേറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുഷ്പ 2 നായി കാത്തിരിക്കുന്നത്. ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

22 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

23 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

23 hours ago

സാരിയില്‍ മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago