സൂര്യ ചിത്രം കങ്കുവ നേടിയ കണക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തിയ കങ്കുവ ആഗോളതലത്തില്‍ 127. 64 കോടി രൂപയില്‍ അധികം നേടിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇന്ത്യയില്‍ ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 80 കോടി രൂപയാണെന്നും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വലിയ പ്രതീക്ഷയോടെയായിരുന്നു അണിയറ പ്രവര്‍ത്തകരും കങ്കുവ റിലീസ് ചെയ്തത്. എന്നാല്‍ റിലീസിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും നെഗറ്റീവ് റിവ്യൂകളുമായിരുന്നു ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ സൂര്യയുടെ കരിയറിലെ ഏറ്റവും മോശപ്പെട്ട ചിത്രം എന്ന പേര് പോലും കങ്കുവയ്ക്ക് വന്നു. ഏതാണ്ട് 350 കോടി രൂപ ബജറ്റിലായിരുന്നു കങ്കുക പുറത്തിറക്കിയത്. എന്നാല്‍ ഈ തുക പോലും ചിത്രം നേടുമോ എന്ന കാര്യത്തില്‍ പലരും സംശയം ഉന്നയിച്ചിരുന്നു.
റിലീസ് ദിനത്തില്‍ തന്നെ വലിയ രീതിയിലുള്ള കളക്ഷനായിരുന്നു ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ ഇതിനെ തകിടം മറിച്ചു കൊണ്ടുള്ളതായിരുന്നു തീയറ്ററില്‍ നിന്നും ചിത്രത്തിന് ലഭിച്ച പ്രതികരണം.
സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തിയത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തിയത്.
ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന ദക്ഷിണേന്ത്യന്‍…
ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍…
ഏറെ നാളുകളായുള്ള വിവാദങ്ങള്‍ക്ക് വിരാമിട്ടുകൊണ്ട് ധനുഷും ഐശ്വര്യ…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2…
ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമ മതനിന്ദ ആരോപിച്ച്…
സാരിയില്‍ മനോഹരിയായി റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം…