നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍. നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിലാണ് സിവില്‍ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. നയന്‍താര പകര്‍വകാശം ലംഘിച്ചു എന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ധനുഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നയന്‍താര, വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ ‘നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍’ ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച ‘നാനും റൗഡി താന്‍’ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും ധനുഷ് നോട്ടീസ് അയച്ചിരുന്നു. ഇതോടെ നയന്‍താര തുറന്ന കത്തുമായി രംഗത്തെത്തിയിരുന്നു. വെറും മൂന്ന് സെക്കന്‍ഡ് രംഗത്തിനാണ് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടതെന്ന് ആരോപിച്ചുകൊണ്ടായിരുന്നു നയന്‍താരയുടെ കുറിപ്പ്. പിന്നാലെ ഇത് വലിയ വിവാദമായി മാറുകയായിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്.…
ആരാധകരില്‍ ആവേശം പടര്‍ത്തി വിജയ് സേതുപതി, മഞ്ജുവാര്യര്‍…
നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന് സമാനമായി നാഗചൈതന്യയുടെയും…
ബിജു മാനോനെ കേന്ദ്ര കഥാപാത്രമാക്കി അവറാച്ചന് ആന്‍ഡ്…
നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ നടന് പ്രേംകുമാറിനെതിരെ…
'ബോഗയ്ന്‍വില്ല'യ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന…