Categories: latest news

വിവാഹമോചനത്തോടെ സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ച് അവഹേളിച്ചു: സാമന്ത

നാഗ ചൈതന്യമായുള്ള വിവാഹമോചനത്തിന് ശേഷം താന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സാമന്ത. വിവാഹമോചിതയായതിനുശേഷം പല രീതിയിലുള്ള അധിക്ഷേപങ്ങളും മോശം കമന്റുകളും കേള്‍ക്കേണ്ടിവന്നു. അത് മാനസികമായും ശാരീരികമായും തന്നെ തളര്‍ത്തി എന്നുമാണ് സാമത ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത സംസാരിക്കവെയാണ് താരം ഇക്കാര്യം തുറന്നു പറയാന്‍ തയ്യാറായത്.

പലരും തന്നെ സെക്കന്‍ഡ് ഹാന്‍ഡ് എന്ന് പോലും വിശേഷിപ്പിച്ച സാഹചര്യമുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. പാഴായ ജീവിതം എന്നൊക്കെ മറ്റു ചില തന്നെ വിശേഷിപ്പിച്ചു. വിവാഹമോചിതയായതോടെ നിങ്ങള്‍ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഒരു പരാജിതയാണെന്ന് സ്വയം തോന്നണം, ഒരിക്കല്‍ വിവാഹിതയായിരുന്നു ഇപ്പോള്‍ അല്ല എന്ന കാരണത്തില്‍ കുറ്റബോധം അനുഭവിക്കണം, നാണക്കേട് കൊണ്ട് തല താഴ്ത്തണം എന്നൊക്കെയാണ് ആ ഒരു സമയത്ത് സമൂഹം തന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന കാര്യമെന്നാണ് സാമന്ത തുറന്നു പറയുന്നത്.

താന്‍ മാത്രമല്ല വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന എല്ലാ പെണ്‍കുട്ടികളും അവരുടെ കുടുംബവും ഇതെല്ലാം അനുഭവിച്ചിട്ടുണ്ടാകും എന്നും താരം പറഞ്ഞു. വിവാഹമോചനത്തോടെ എന്റെ ജീവിതം അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ അതെല്ലാം അതിജീവിച്ചു കഴിഞ്ഞു. ഞാന്‍ ഒരുപാട് വളര്‍ന്നു. വളരെ നല്ല മനുഷ്യര്‍ക്കൊപ്പം ഗംഭീര ജോലികള്‍ ചെയ്തു. ജീവിതത്തിന്റെ ഭാവിയെ ആണ് ഞാന്‍ ഇപ്പോള്‍ ഒറ്റ നോക്കുന്നത് എന്നും സാമന്ത പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago