Categories: latest news

ഗ്ലാമറസ് ലുക്കില്‍ കീര്‍ത്തി; ബോളിവുഡ് ചിത്രത്തിലെ ഗാനം പുറത്ത് VIDEO

കീര്‍ത്തി സുരേഷ് ആദ്യമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ബേബി ജോണിലെ പാട്ട് പുറത്തിറങ്ങി. അതീവ ഗ്ലാമറസ് ലുക്കിലാണ് ഗാനത്തില്‍ കീര്‍ത്തി സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂട്യൂബില്‍ ഗാനം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ നായകനായ വരുണ്‍ ധവാനെയും ഗാനത്തില്‍ കാണാന്‍ സാധിക്കും.

തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദില്‍ജിത്ത് ദൊസാഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇര്‍ഷാദ് കാമിലിന്റേതാണ് വരികള്‍. ഗാനത്തില്‍ ഡാന്‍സ് ചെയ്ത് അമ്പരപ്പിക്കുകയാണ് വരുണ്‍ ധവാനും കീര്‍ത്തിയും. ദില്‍ജിത്തും വിഡിയോയില്‍ എത്തുന്നുണ്ട്.

പ്രശസ്ത സംവിധായകന്‍ ആറ്റ്‌ലി ചിത്രം നിര്‍മ്മിക്കുന്നത്. വിജയ്, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ‘തെരി’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ബേബി ജോണ്‍.

ക്രിസ്മസ് റിലീസായി ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും. കിരണ്‍ കൗശിക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.എ കാലീസ്വരനാണ് ബേബി ജോണിന്റെ സംവിധാനം. ജാക്കി ഷറോഫ്, വാമിഖ ഗബ്ബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

15 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

15 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

15 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago