തെന്നിന്ത്യയിലെ ഏറ്റവും വലിയ പരാജയ ചിത്രമെന്ന നാണക്കേട് സൂര്യയുടെ കങ്കുവയ്ക്ക്. റിലീസ് ചെയ്തു 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് വെറും 67.50 കോടിയാണ് കങ്കുവ കളക്ട് ചെയ്തിരിക്കുന്നത്.
വേള്‍ഡ് വൈഡ് കളക്ഷന്‍ നോക്കുകയാണെങ്കില്‍ 11 ദിവസം കൊണ്ട് 100 കോടിയാണ് ആകെ നേടിയിരിക്കുന്നത്. 350 കോടി ചെലവില്‍ ചെയ്ത സിനിമയ്ക്ക് വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ നിന്ന് അതിന്റെ പകുതി പോലും കളക്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഏകദേശം 40 കോടിക്ക് അടുത്താണ് കങ്കുവ കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഒടിടി റിലീസ് ഉടന്‍ നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. സാമ്പത്തികമായി വന്‍ പരാജയമായ സാഹചര്യത്തിലാണ് ഒടിടി റിലീസ് വേഗത്തിലാക്കാന്‍ ശ്രമിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ ആയിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…