Categories: latest news

വിജയ് സേതുപതിയുടെ മഹാരാജ ചൈനയിലേക്ക്

വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തി തിയേറ്ററുകളില്‍ ഹിറ്റായി മാറിയ മഹാരാജ എന്ന ചിത്രം ചൈനയില്‍ റിലീസിന് ഒരുങ്ങുന്നു. കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച ഈ ചിത്രം ഇന്ത്യന്‍ തിയേറ്ററുകളില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു, ഇതിന് പിന്നാലെയാണ് ഏറെ ആരാധകരുള്ള ചൈനയിലേക്ക് ചിത്രം റിലീസ് ചെയ്യുന്നതിന് ഒരുങ്ങുന്നത്.

നവംബര്‍ 29ന് ചൈനയില്‍ ചിത്രത്തിന്റെ സമ്പൂര്‍ണ്ണ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിജയം നേടിയതിന് സമാനമായി ചൈനയിലും വലിയ പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. ജൂണ്‍ 14നായിരുന്നു ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്.

ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനയില്‍ വലിയ ആരാധകര്‍ തന്നെയാണുള്ളത്. ദംഗല്‍ അടക്കമുള്ള ചിത്രങ്ങള്‍ ചൈനയില്‍ പ്രദര്‍ശിപ്പിക്കുകയും വലിയ കളക്ഷന്‍ നേടുകയും ചെയ്തിരുന്നു.

2017ല്‍ പുറത്തിറങ്ങിയ ‘കുരങ്ങു ബൊമ്മൈ’ എന്ന സിനിമയ്ക്ക് ശേഷം നിതിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. പാഷന്‍ സ്റ്റുഡിയോയും ദി റൂട്ടും തിങ്ക് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരോടൊപ്പം അഭിരാമി, അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

ആദ്യം വിജയ് സേതുപതിയെ ആയിരുന്നില്ല ചിത്രത്തിലേക്ക് നായകനായി കരുതിയിരുന്നത്. പലരിലേക്കും കഥകള്‍ എത്തിയെങ്കിലും ഒടുവില്‍ വിജയ് സേതുപതി നായകനാവുകയായിരുന്നു. നായകനായി മികച്ച പെര്‍ഫോര്‍മന്‍സും കാഴ്ചവെച്ചു.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സാരിയില്‍ അടിപൊളിയായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.…

4 hours ago

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

1 day ago