Rishabh Shetty
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ആറുപേര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. 20 പേര്‍ സഞ്ചരിച്ച ബസ് ഞായറാഴ്ച രാത്രിയോടെയാണ് അപകടത്തില്‍പ്പെട്ടത്.
കൊല്ലൂരിനടുത്തുള്ള ജഡ്കല്ലില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച മിനി ബസ് തലകീതായി മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കുപറ്റിയവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
സംഘം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നിക്കല്‍ ജീവനക്കാരുമായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടുപ്പിക്ക് സമീപം തീരദേശ മേഖലയിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിലെ നായകന്‍. ചിത്രം 2025 ഒക്ടോബര്‍ 2ന് തിയേറ്ററില്‍ എത്തും എന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം.. ചിത്രത്തിന്റെ ആദ്യഭാഗത്തിന് വലിയ പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…