രശ്മിക മന്ദാനയ്‌ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ഇവര്‍ രണ്ടുപേരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു ചിത്രം പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ തന്നെയാണ് രണ്ടുപേരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരുന്നതിന് പ്രധാനകാരണം.
ഒരു റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന രണ്ടുപേരുടെയും ചിത്രങ്ങളാണ് പങ്കുവെച്ചത്. ശ്രീലങ്കയില്‍ ചിത്രീകരണം നടക്കുന്ന വിജയ ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ഇടവേളയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍ എന്നാണ് ലഭിക്കുന്ന വിവരം.
പരസ്പരം പ്രണയത്തിലാണെന്ന് ഇതുവരെ ഇവര്‍ ഔദ്യോഗികമായി എവിടെയും തയ്യാറായിട്ടില്ല. എന്നാല്‍ താന്‍ ഇപ്പോള്‍ പ്രണയത്തിലായിരുന്നെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള നടിയെ പ്രണയിച്ചിട്ടുണ്ട് എന്നും വിജയ് ദേവകകൊണ്ട ഈ അടുത്ത് തുറന്നു സമ്മതിച്ചിരുന്നു. എന്നാല്‍ പ്രണയിനി ആരാണെന്ന് വ്യക്തമാക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ ഒപ്പം അഭിനയിച്ച നടിക്ക് തന്നെയും ഇഷ്ടമായിരുന്നു എന്നും താരം പറഞ്ഞിരുന്നു ഒരു പ്രണയബന്ധത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാന്‍ തനിക്ക് താല്‍പര്യമുള്ളതായും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഗീതാഗോവിന്ദം എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് ഇവര്‍ രണ്ടുപേരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…