ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മാര്‍ക്കോയിലെ ഗാനത്തിനെതിരെ വിമര്‍ശനം. ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത് ഡബ്‌സിയാണ്. എന്നാല്‍ ഈ പാട്ടിന് ഡബ്‌സിയുടെ ശബ്ദം തീരെ ചേരുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇതോടെ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ക്കോ ടീം ഗായകനെ തന്നെ മാറ്റിയിരിക്കുകയാണ്.
സന്തോഷ് വെങ്കിയെയാണ് ഇപ്പോള്‍ ഗാനം പാടുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുക്കുന്നത്. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളില്‍ പാട്ടുപാടിയാണ് സന്തോഷ് സന്തോഷ് വെങ്കി ശ്രദ്ധേയനായത്.
ഡബ്‌സിക്ക് പകരം സന്തോഷ് വെങ്കിയെക്കൊണ്ട് പാട്ട് പാടിപ്പിക്കണമെന്ന് തന്നെയായിരുന്നു പ്രേക്ഷകരും ആവശ്യപ്പെട്ടത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് സന്തോഷ് വെങ്കി പാടിയ പുതിയ പതിപ്പും അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാര്‍ക്കോ’. രവി ബസ്‌റുര്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നു.
മലയാളം ഇതുവരെ കാണാത്ത വയലന്‍സ് ചിത്രമാണ് മാര്‍ക്കോ എന്നാണ് ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ 5 ഭാഷകളില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…