Categories: latest news

കങ്കുവയുടെ പരാജയം; സൂര്യ ചിത്രം കര്‍ണ്ണ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം തങ്കുവ വലിയ പരാജയമാണ് തിയേറ്ററില്‍ നേരിട്ടത്. മുതല്‍മുടക്ക് പോലും തിരിച്ച് നേടാന്‍ സാധിക്കാതെ വലിയ പ്രതിസന്ധിയാണ് കങ്കുവ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ചിത്രം വലിയ രീതിയില്‍ പരാജയപ്പെട്ടതോടെ സൂര്യയെ നായകനാക്കി ചെയ്യാനിരുന്ന എപ്പിക്ക് ചിത്രമായ കര്‍ണ്ണ താല്‍ക്കാലികമായി റദ്ദാക്കി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

350 കോടി രൂപ ബജറ്റില്‍ ചെയ്യാനായിരുന്ന ചിത്രമായിരുന്നു കര്‍ണ്ണ. രാകേഷ് ഓം പ്രകാശ് മെഹ്‌റയായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ചിത്രത്തില്‍ ദ്രൗപതിയുടെ വേഷം ജാന്‍വി കപൂര്‍ ചെയ്യുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ കങ്കുവ വലിയ പരാജയം ഏറ്റുവാങ്ങിയതോടെ കര്‍ണ്ണ എന്ന ചിത്രം ഉപേക്ഷിച്ചു എന്ന് തന്നെയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കര്‍ണ്ണയിലൂടെ സൂര്യ ബോളിവുഡിലേക്ക് പ്രവേശിക്കുമെന്ന് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനായി മെഹ്‌റ കണ്ടെത്തിയ പുതിയ നിര്‍മ്മാതാക്കളും ഇതില്‍ നിന്ന് പിന്മാറി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിരുത്തെ ശിവയാണ് കങ്കുവ സംവിധാനം ചെയ്തത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തിയത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ വേഷമിട്ടത്.

ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയുടെ ബജറ്റ് 350 കോടിയാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago