Categories: latest news

നാഗ ചൈതന്യയ്ക്ക് പിറന്നാള്‍ സമ്മാനം; തണ്ടേലിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍ സമ്മാനമായി തണ്ടേല്‍ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത് നാഗചൈതന്യയാണ്. കയ്യില്‍ നങ്കൂരവും ഏന്തി നില്‍ക്കുന്ന നാഗചൈതന്യയെ തന്നെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ചന്തു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രം 2025 ഫെബ്രുവരി 7 നാണ് തിയേറ്ററില്‍ എത്തുക. ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ‘തണ്ടേല്‍’. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലവ് സ്റ്റോറിക്ക് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി തണ്ടേലിന് ഉണ്ട്.

‘തണ്ടേല്‍’ ലെ ആദ്യ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘ബുജി തല്ലി’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ജാവേദ് അലി ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് ശ്രീ മണി, സംഗീതം ദേവി ശ്രീ പ്രസാദ്.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ രചനയും ചന്ദു മൊണ്ടേട്ടി തന്നെയാണ്. ഛായാഗ്രഹണം ഷാംദത്, സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റര്‍ നവീന്‍ നൂലി, കലാസംവിധാനം ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം ശേഖര്‍ മാസ്റ്റര്‍, ബാനര്‍ ഗീത ആര്‍ട്‌സ്, നിര്‍മ്മാതാവ് ബണ്ണി വാസ്, അവതരണം അല്ലു അരവിന്ദ്, മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആര്‍ഒ ശബരി എന്നിവരുമാണ്.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

12 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

12 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

12 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

19 hours ago