Categories: latest news

സിനിമയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു; തുറന്നുപറഞ്ഞ് ഖുശ്ബു

സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതായി തുറന്നു പറഞ്ഞ് സിനിമാതാരവും ബിജെപി നേതാവുമായ ഖുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സംസാരിക്കുന്നതിനിടയിലാണ് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ ഖുശ്ബു തയ്യാറയത്.

സിനിമയിലെ സ്ത്രീ സുരക്ഷ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചലച്ചിത്ര മേളയില്‍ താരം സംസാരിച്ചത്. ഇതിനിടയിലാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ ഖുശ്ബുവിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ ഇടങ്ങളിലും സ്ത്രീകള്‍ ബുദ്ധിമുട്ടും വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട് എന്നാണ് ഖുശ്ബു പറഞ്ഞത്. വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴോ, ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴോ, ഒരു ഷെയര്‍ ഓട്ടോയില്‍ യാത്ര ചെയ്യുമ്പോഴോ സ്ത്രീകള്‍ പല രീതിയിലുമുഉള്ള പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നാണ് ഖുശ്ബു പറയുന്നത്.

എല്ലാം മേഖലയിലും സ്ത്രീകളോടുള്ള മോശ പെരുമാറ്റമുണ്ട്. എന്നാല്‍ ആരെങ്കിലും അത്തരത്തില്‍ മോശമായി പെരുമാറിയാല്‍ അവരോട് തിരിച്ച് പ്രതികരിക്കാനാണ് താന്‍ സ്ത്രീകളോട് ആവശ്യപ്പെടാറ് എന്നും ഖുശ്ബു പറയുന്നു.

സിനിമയിലെ തുടക്കകാലത്ത് ഒരു നായകന്‍ എന്നോട് ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതിന് കാലിലെ ചെരുപ്പൂരിയാണ് താന്‍ മറുപടി കൊടുത്തത്. നിങ്ങള്‍ക്ക് ഇവിടെ നിന്നും അടി വേണോ അല്ല പരസ്യമായി യൂണിറ്റില്‍ വെച്ച് അടി വേണോ എന്നായിരുന്നു നടനോട് ഞാന്‍ ചോദിച്ചിരുന്നത്. ഒരു പുതുമുഖ നടിയാണ് എന്ന് ഒരിക്കലും ആ സമയത്ത് ഞാന്‍ ചിന്തിച്ചില്ല. ആ ഒരു സംഭവത്തിലൂടെ എന്റെ കരിയറിന് എന്തും സംഭവിക്കാം. എന്നാല്‍ അതിനെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചില്ല. മറ്റെന്തിനെക്കാളും എനിക്ക് തന്റെ അഭിമാനമായിരുന്നു വലുത് . നിങ്ങള്‍ സ്വയം ബഹുമാനിക്കണം അപ്പോള്‍ മാത്രമേ മറ്റൊരാള്‍ നിങ്ങളെ ബഹുമാനിക്കൂ എന്നും ഖുശ്ബു പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

24 hours ago

അതിമനോഹരിയായി അനുപമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

24 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago

സാരിയില്‍ ഗംഭീര ലുക്കുമായി സുരഭി ലക്ഷ്മി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി.…

1 day ago

ഗംഭീര ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago