Categories: latest news

ഇടിയന്‍ ചന്തു ഒടിടിയില്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ ഇടിയന്‍ ചന്തു ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ഇടിയന്‍ ചന്തുവിനെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജൂലൈ മാസമായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുന്നത്.

ചന്തു എന്ന് പ്ലസ് ടു വിദ്യാര്‍ഥിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചെയ്തത്. ലെനയാണ് ഇന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചന്തുവിന്റെ അമ്മയുടെ കഥാപാത്രമാണ് ലെന ചെയ്തത്. ചന്തുവിനെ കഥാപാത്രവും ചന്തുവിനെ ഇടിയന്‍ സ്വഭാവം കാരണം ബുദ്ധിമുട്ടുന്ന അമ്മയുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബൈര്‍, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പ്രശസ്ത ആക്ഷന് കൊറിയോ?ഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. ചിത്രത്തില്‍ സലിംകുമാറും മകന്‍ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നുണ്ട്. ഒപ്പം ലാലു അലക്‌സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

15 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

15 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

15 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

16 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

16 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago